Breaking News

ബിഹാറില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി തോക്കുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ??

ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അതി വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ബിഹാര്‍ കണക്ഷന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മംഗലാപുരം, ഗോവ, മുംബൈ ബെല്‍റ്റ് വഴിയാണ് കേരളത്തില്‍ മുന്‍പ് കൂടുതല്‍ തോക്കെത്തിയിരുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്നും തോക്കെത്തുന്നതായാണ് വിവരങ്ങള്‍

ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് ഇത് കൂടുതലായി എത്തുക എന്നും റിപ്പോര്‍ട്ട് ഉണ്ട്. തോക്ക് വിവിധ കഷ്ണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്.

ഇതിനാല്‍ത്തന്നെ ഇവ പിടിക്കുക പ്രയാസമാണ്. ഇതിന് ഇടനിലക്കാരായും ബിഹാറില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തോക്ക് നേരിട്ടു വാങ്ങാന്‍ ബിഹാറിലെത്തിയാല്‍ വെടിവെപ്പ്‌ പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാല്‍ തുകയും കുറയും എന്നതും പ്രത്യകതയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …