Breaking News

‘ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’; ഈ ബുൾജെറ്റിനെ സേവ് ചെയ്യാൻ വിളിച്ചവരോട് സുരേഷ് ഗോപി പറഞ്ഞത്…

യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൗമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്.

ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്. നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി.

എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം.

പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ​ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ ”പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ” എന്നായിരുന്നു മറുപടി.

മോട്ടോ‍ വെഹിക്കിൾ ഡിപ്പാ‍ർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ​ഗതാ​ഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി അവരോട് പറഞ്ഞു. പിന്നാലെ ”സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?”

എന്ന് ഇവ‍ർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് ”ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ” എന്ന് സുരേഷ് ​ഗോപി തിരിച്ച് ചോദിച്ചത്. ”ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ” എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

സുരേഷ് ​ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോ‍ർജിനും സ​ഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ട്. റെക്കോ‍ർഡ് ചെയ്ത ഈ ഫോൺകോളുകളും ഇപ്പോൾ വൈറലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …