രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പേർക്ക് മാത്രമാണ് പുതിയതായ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള
ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇതിലും കുറവ് രോഗികള്‍ ഒരു ദിവസം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത്.
ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി ഉയര്‍ന്നു. ഇന്നലെ 373 പേര്‍ കൊവിഡ് കാരണം മരണമടഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 3,88,508 പേര്‍
കൊവിഡ് ചികിത്സയിലുണ്ട്. രാജ്യത്തെ ദിവസേനയുള്ള പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ 15 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍
നടത്തിയ ടെസ്റ്റിംഗില്‍ പോസിറ്റിവിറ്റി റേറ്റ് 1.87 ശതമാനം മാത്രമാണ്. രാജ്യത്ത് കൊവിഡ് മുക്തമാകുന്നവരുടെ എണ്ണം 97.45 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ശതമാനകണക്കാണിതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.