അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആര്‍ടിഒ പിഴ ചുമത്തിയ ഇ–ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ വീട്ടില്‍ മോട്ടര്‍ വാഹനവകുപ്പ് നോട്ടീസ് പതിച്ചു. ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പതിച്ച നോട്ടീസില്‍
എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. ഇരട്ടി ജോയിന്റ് ആര്‍ടിഒയാണ് നോട്ടീസ് അയച്ചത്. നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം
വരുത്തിയതിന് വ്ലോഗര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആര്‍ടിഒ സമര്‍പ്പിക്കും. നിയമങ്ങള്‍ ലംഘിച്ച് അപകടത്തിന് കാരണമാകുന്ന രീതിയില്‍ വാഹനത്തില്‍ വരുത്തിയ രൂപമാറ്റങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം.
കേരള മോട്ടോര്‍ നികുതി നിയമവും 1988 ലെ മോട്ടോര്‍ വാഹന നിയമവും ഇവര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. നിയമവിരുദ്ധമായി ഹോണ്‍, ബീക്കണ്‍ ലൈറ്റ്, എല്‍ഇഡി ലൈറ്റുകള്‍,
സൈറണ്‍ എന്നിവ വാഹനത്തില്‍ ഘടിപ്പിച്ചു. മറ്റ് യാത്രകാര്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ഇവ ഉപയോഗിച്ചു എന്നതാണ് 1988 ലെ മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍.
വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവര്‍ നികുതി അടച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു