സ്‌ത്രീധനപീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഇതിനായുളള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.
1800 425 1801 എന്ന ടോള്‍ഫ്രീ നമ്ബരില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കാം. ‘മകള്‍ക്കൊപ്പം’ ക്യാമ്ബെയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
ചലച്ചിത്ര പിന്നണി ഗായിത അപര്‍ണ രാജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുടുംബത്തിന് ഭാരമാകരുത് എന്ന ചിന്തയിലാണ് പല പെണ്‍കുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ അതിലും ഭേദം വിവാഹമോചനമാണെന്ന് സമൂഹം
അവരെ തിരുത്തണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സ്‌ത്രീധനം ചോദിച്ചിരുന്നവരെ അവമതിപ്പോടെ കണ്ടിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ സ്‌ത്രീധനത്തിന്റെ പേരില്‍ കൊലപാതകവും ആത്മഹത്യവും
വര്‍ദ്ധിക്കുന്നതായും ഇനിയൊരാളുടെ ജീവനും സ്‌ത്രീധനത്തിന്റെ പേരില്‍ പൊലിയരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്‌ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും
തീരുമാനിക്കണം. തോറ്റ് പിന്മാറാനുളളതല്ല പോരാടാനുളളതാണ് ജീവിതമെന്ന് മനസില്‍ പെണ്‍കുട്ടികള്‍ ഉറപ്പിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ
കോടതികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 87 അഭിഭാഷകരുടെ സംഘം മകള്‍ക്കൊപ്പം ക്യാമ്ബെയിനില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.