മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്‌സിനാണ് കോവിഡ് പ്രതിരോധത്തില്‍
പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലുമായും സഹകരിച്ചാണ് ഭാരത് ബയോടെക്ക്
നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതോടെ, രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.