Breaking News

ഡെല്‍റ്റ പ്ലസ് ; മഹാരാഷ്​ട്രയില്‍​ മരണം അഞ്ചായി ; 66​ പേര്‍ കോവിഡ് ബാധിതര്‍…

മഹാരാഷ്​ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രത്​നഗിരിയില്‍ ​ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈ, ബീഡ്​, റായ്​ഗഡ്​

എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും സ്​ഥിരീകരിച്ചു. 65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്​സിന്റെ ഒരു ഡോസും രണ്ടുപേര്‍

രണ്ടു ഡോസും സ്വീകരിച്ചിരുന്നു. അതെ സമയം ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മഹാരാഷ്​ട്രയില്‍ 66​ പേര്‍ക്കാണ്​ ഇതുവരെ കോവിഡ് ഡെല്‍റ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിച്ചത്​. വെള്ളിയാഴ്​ച ഒരു കേസ്​

റിപ്പോര്‍ട്ട്​ ചെയ്യുകയും ഒരാള്‍ സുഖം പ്രാപിക്കുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ എട്ടുവരെ 45 ഡെല്‍റ്റ പ്ലസ്​ കേസുകളാണ്​ ഇവിടെ സ്​ഥിരീകരിച്ചിരുന്നത്​.

രോഗം സ്​ഥിരീകരിച്ചവരില്‍ 32 പേര്‍ പുരുഷന്‍മാരാണ്​. മറ്റുള്ളത് സ്​ത്രീകളുമാണ്. ഇതില്‍ ഏഴുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്​. മുംബൈ, പുനെ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ്​ പുതിയ ഡെല്‍റ്റ പ്ലസ്​ കേസുകള്‍ കൂടുതലായി സ്​ഥിരീകരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …