Breaking News

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്ക് റീമേക് തുടങ്ങി; നായകന്‍ ആയി എത്തുന്നത് ഈ സൂപ്പർതാരം…

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്.

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്.

സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായെത്തുമെന്നും റിപോര്‍ടുകള്‍ പറയുന്നു. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക് അവകാശം സ്വന്തമാക്കിയത്. മലയാളത്തില്‍ ഇറങ്ങിയ ലൂസിഫറില്‍ നിന്ന് വ്യത്യസ്തമായി പ്രണയവും ആക്ഷനും നിറഞ്ഞ ഒരു മാസ് സിനിമയായിരിക്കും തെലുങ്ക് ലൂസിഫര്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …