ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ആവേശം വിതറി ടീമുകള്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് താരങ്ങളാണ് വെള്ളിയാഴ്ച യു.എ.ഇയിലെത്തിയത്. മറ്റ് ടീമുകള്‍ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും.
കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ പാതിവഴിയില്‍ നിലച്ച ടൂര്‍ണമെന്റിെന്റ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതലാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ദുബൈ ടി.എച്ച് 8 പാമിലാണ് ചെന്നൈ ടീം തങ്ങുന്നത്. അബൂദബിയിലെ സെന്റ് റെഗിസ് സാദിയാത്ത് ഐലന്റിലാണ് മുംബൈ ഇന്ത്യന്സിെന്റ താമസം. നിലവിലെ ചാമ്ബ്യന്മാരായ മുബൈ കഴിഞ്ഞ സീസണിലും ഇവിടെയായിരുന്നു താമസം.
വിമാനത്താവളത്തിലെ പരിശോധന ഫലം നെഗറ്റിവായ താരങ്ങള്‍ക്ക് പരിശീലനത്തിനിറങ്ങാം. ചെന്നൈ നായകന് എം.എസ്. ധോണിയും ടീമിനൊപ്പം എത്തിയിട്ടുണ്ട്. എന്നാല്‍, മുംബൈ നായകന് രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനത്തിലാണ്.
രോഹിത് അടക്കം വിദേശ പര്യടനങ്ങളിലും മറ്റ് ടൂര്ണെമന്റുകളിലും കളിക്കുന്ന താരങ്ങള്‍ വൈകി മാത്രമെ ടീമിനൊപ്പം ചേരൂ. ഒക്ടോബര്‍ 15ന് ദുബൈയിലാണ് ഫൈനല്‍. ഐ.പി.എല്‍
കഴിഞ്ഞാല്‍ രണ്ടു ദിവസം കഴിഞ്ഞ് ട്വന്റി20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടക്കും. അതിനാല്‍, താരങ്ങളെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത ദിവസങ്ങളാണ്.