Breaking News

ഐ.പി.എല്‍ 2021 യു.എ.ഇ : ആദ്യ ടീമുകള്‍ എത്തി..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്​ ആവേശം വിതറി ടീമുകള്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്​, ചെന്നൈ സൂപ്പര്‍കിങ്​സ്​ താരങ്ങളാണ്​ വെള്ളിയാഴ്​ച യു.എ.ഇയിലെത്തിയത്​. മറ്റ്​ ടീമുകള്‍ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും.

കോവിഡിനെ തുടര്‍ന്ന്​ ഇന്ത്യയില്‍ പാതിവഴിയില്‍ നിലച്ച ടൂര്‍ണമെന്‍റി​െന്‍റ ബാക്കി മത്സരങ്ങള്‍ സെപ്​റ്റംബര്‍ 19 മുതലാണ്​ പുനരാരംഭിക്കുന്നത്​. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ്​ മത്സരങ്ങള്‍.

ദുബൈ ടി.എച്ച്‌​ 8 പാമിലാണ്​ ചെന്നൈ ടീം തങ്ങുന്നത്​. അബൂദബിയിലെ സെന്‍റ്​ റെഗിസ്​ സാദിയാത്ത്​ ഐലന്‍റിലാണ്​ മുംബൈ ഇന്ത്യന്‍സി​െന്‍റ താമസം. നിലവിലെ ചാമ്ബ്യന്‍മാരായ മുബൈ കഴിഞ്ഞ സീസണിലും ഇവിടെയായിരുന്നു താമസം.

വിമാനത്താവളത്തിലെ പരിശോധന ഫലം നെഗറ്റിവായ താരങ്ങള്‍ക്ക്​ പരിശീലനത്തിനിറങ്ങാം. ചെന്നൈ നായകന്‍ എം.എസ്​. ധോണിയും ടീമിനൊപ്പം എത്തിയിട്ടുണ്ട്​. എന്നാല്‍, മുംബൈ നായകന്‍ രോഹിത്​ ശര്‍മ ഇംഗ്ലണ്ട്​ പര്യടനത്തിലാണ്​.

രോഹിത്​ അടക്കം വിദേശ പര്യടനങ്ങളിലും മറ്റ്​ ടൂര്‍ണ​െമന്‍റുകളിലും കളിക്കുന്ന താരങ്ങള്‍ ​വൈകി മാത്രമെ ടീമിനൊപ്പം ചേരൂ. ഒക്​ടോബര്‍ 15ന്​ ദുബൈയിലാണ്​ ഫൈനല്‍. ഐ.പി.എല്‍

കഴിഞ്ഞാല്‍ രണ്ടു​ ദിവസം കഴിഞ്ഞ് ട്വന്‍റി20​ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടക്കും. അതിനാല്‍, താരങ്ങളെ കാത്തിരിക്കുന്നത്​ വിശ്രമമില്ലാത്ത ദിവസങ്ങളാണ്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …