ജില്ലയില്‍ ഞായറാഴ്ച 517 പേര്‍ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 374 പേര് രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേര്‍ മരിച്ചു. മെഴുവേലി സ്വദേശി (69), പ്രമാടം സ്വദേശി (27) എന്നിവരാണ് മരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് 11.6 ശതമാനമായി. ശനിയാഴ്ച അത് 11.4 ആയിരുന്നു. ഏഴു ശതമാനത്തിന് അടുത്തെത്തിയ ശേഷമാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്കിയ ശേഷം ടി.പി.ആര് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. തിരുവല്ല 31, പത്തനംതിട്ട 24, പന്തളം 20, അടൂര്‍ 10 എന്നിങ്ങനെയാണ് നഗരസഭ പരിധികളില്‍ രോഗികള്‍.
കുന്നന്താനം 38, കോന്നി 32, തണ്ണിത്തോട്, പള്ളിക്കല്‍ 30, ഏഴംകുളം 25, മല്ലപ്പള്ളി, കടമ്ബനാട് 23, ഏനാദിമംഗലം 15, ഓമല്ലൂര്‍ 14, കുറ്റൂര്‍, കൊടുമണ്‍ 13, ഇരവിപേരൂര്‍, കടപ്ര 10, ആനിക്കാട് 9, കോഴഞ്ചേരി, പെരിങ്ങര, ഏറത്ത് 8,
കുളനട, നെടുമ്ബ്രം 7, അരുവാപുലം, നാറാണംമൂഴി, കോട്ടാങ്ങല്‍, പന്തളം-തെക്കേക്കര, വള്ളിക്കോട്, അയിരൂര്‍ 6, തോട്ടപ്പുഴശേരി, വെച്ചൂച്ചിറ, കലഞ്ഞൂര്‍, റാന്നി- അങ്ങാടി, നാരങ്ങാനം, കല്ലൂപ്പാറ 5 എന്നിങ്ങനെ
ഗ്രാമപഞ്ചായത്തുകളില്‍നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ 6774 പേര് നിലവില്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6501 പേര് ജില്ലയിലും 273 പേര് ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 15,103 പേര് നിരീക്ഷണത്തിലാണ്