ആലപ്പുഴ കാഞ്ഞിരംചിറ കണ്ടയാശാന്‍ സ്‌കൂളിന് സമീപം പുരാതനമായ മാരിയമ്മന്‍കോവിലില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായതായ് റിപ്പോർട്ട്.
ക്ഷേത്രത്തിലെ കസേരകള്‍, ബഞ്ചുകള്‍ തുടങ്ങിയവ തകര്‍ക്കുകയും, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ സമീപത്തെ തോട്ടില്‍ വലിച്ചെറിയുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞു ക്ഷേത്രം
തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതെസമയം കുറച്ചു കാലമായി ഈ പ്രദേശത്തു മയക്കുമരുന്ന് മാഫിയകളുടെ ആധിപത്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ദുരപ്രദേശങ്ങളില്‍ നിന്ന് വരെ ആളുകള്‍ ഇവിടെയെത്തുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY