Breaking News

താലിബാനില്‍ നിന്നും രക്ഷനേടാന്‍ കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാര്‍; ദുഃഖത്തോടെ അമേരിക്കന്‍ സൈനികര്‍…

അഫ്‌ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്ന അമേരിക്കന്‍ സൈന്യത്തെയും അഫ്‌ഗാന്‍ ജനതയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഒരു മുള്ളുവേലിയുണ്ട്. താലിബാന്റെ പിടിയില്‍ നിന്നും

എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അഫ്‌ഗാനികളുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഈ മുള്ളുവേലിയാണ്. തങ്ങളുടെ മക്കളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തില്‍ കുഞ്ഞുങ്ങളെ അമ്മമാര്‍

ഈ മുള്ളുവേലിക്ക് മുകളിലൂടെ അപ്പുറത്തേക്ക് എറി‌ഞ്ഞശേഷം അമേരിക്കന്‍ സൈനികരോട് അവരെ കൂടെ കൊണ്ടു പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന കാഴ്ചകള്‍ പതിവായിരുന്നെന്ന് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയ

അമേരിക്കന്‍ സൈനികര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ എറിയുമ്ബോള്‍ കുഞ്ഞുങ്ങള്‍ ആ മുള്ളുവേലിയില്‍ കുരുങ്ങി കിടക്കുമെന്നും ആ കാഴ്ച അത്യന്തം വേദനാജനകമാണെന്ന് ഒരു അമേരിക്കന്‍ സൈനിക ഓഫീസര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …