Breaking News

നടി ചിത്രയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി…

പ്രശസ്ത ചലച്ചിത്ര നടി ചിത്രയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ചിത്രയുടെ അന്ത്യം.

വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ചിത്ര. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു.

ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …