Breaking News

അനിശ്ചിതത്വം നീങ്ങി ; കാബൂളില്‍ നിന്ന് 85 ഇന്ത്യാക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു…

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള അനിശ്ചിതത്വം നീങ്ങി. വ്യോമസേന വിമാനത്തിനുള്ള ക്ലിയറിങ്ങ് ലഭിച്ചു. വ്യോമസേന വിമാനം കാബൂളില്‍ നിന്നും പുറപ്പെട്ടു. വിമാനത്തില്‍ 85 യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. യാത്രക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. രണ്ടു ദിവസം മുമ്ബ് നയതന്ത്ര ഉദ്യോഗസ്ഥരടക്കം 140 പേരുമായി വ്യോമസേന വിമാനം ഇന്ത്യയിലെത്തിയിരുന്നു.

ഇതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് ഇന്ത്യ അമേരിക്കയുടെ സഹായം തേടുകയായിരുന്നു. നിലവില്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ് കാബൂള്‍ വിമാനത്താവളമുള്ളത്.

നിരവധി ഇന്ത്യാക്കാര്‍ക്ക് ഇപ്പോഴും വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് അടുത്ത വിമാനവും പുറപ്പെടുമെന്നാണ് സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …