Breaking News

പൊലീസ് വെടിവയ്പ്പില്‍ മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു…

ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അസാം ഡി ജി പി അറിയിച്ചു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടി പൊലീസ് തന്നെ വാടകയ്ക്കെടുത്ത ഫോട്ടോഗ്രാഫറാണ് ആവേശം മൂത്ത് പൊലീസിനൊപ്പം ചേര്‍ന്ന് ഗ്രാമവാസിയെ മര്‍ദ്ദിച്ചത്. ഫോട്ടോഗ്രാഫര്‍ ബിനോയ് ബെനിയയാണ് പൊലീസ് പിടിയിലായത്. പൊലീസിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത ഗ്രാമവാസിയെ വെടിയേറ്റു വീണ ശേഷം പൊലീസ് വളഞ്ഞിട്ട് മ‌ര്‍ദ്ദിക്കുകയായിരുന്നു.

തുട‌ര്‍ന്ന് ചലനമില്ലാതെ കിടക്കുന്ന ഗ്രാമവാസിയെ ഫോട്ടോഗ്രാഫര്‍ ചവിട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫര്‍ ഗ്രാമവാസിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. അതേസമയം ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്നും ഇന്നും അത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 32 കമ്ബനി അര്‍ധസൈനികരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …