തിരുവനന്തപുരത്ത് യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. തിരുവല്ലം നിരപ്പില്‍ സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. നാല്‍പത് വയസായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ
ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ കല്ലുകൊണ്ട്
തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.