Breaking News

25,467 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773. ആകെ മരണം 4,35,110. 39,486 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 3,19,551 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു കോടി പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കുന്ന രീതിയിലേക്ക് നീങ്ങണമെന്നും എന്‍.ഐ.ഡി.എം പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …