ഗൂഗിളുമായി സഹകരിച്ച്, ജിയോ നിര്‍മ്മിച്ച നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ പത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 11-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഈ സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും, ഇന്റര്‍നെറ്റില്‍ ഇതിന്റെ ഫീച്ചറുകളെല്ലാം തന്നെ പരസ്യമായിട്ടുണ്ട്.
ട്വിറ്ററിലെ ഒരു ലീക്കര്‍ അടുത്തിടെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ വില 3,499 രൂപയാണ്. ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ സ്‌നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. കൂടാതെ, ജിയോഫോണ്‍ നെക്സ്റ്റ് 2 ജിബി, 3 ജിബി റാം
വേരിയന്റുകളിലാണ് എത്തുന്നത്. കൂടാതെ 16 ജിബി, 32 ജിബി സ്‌റ്റോറേജുമുണ്ട്. ഒപ്പം നെക്സ്റ്റില്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയും 2500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കാം. പുറമേ, മുന്നില്‍ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ഷൂട്ടറും ലഭിക്കുന്നതായിരിക്കും.