Breaking News

ലീഡ്‌സില്‍ ലീഡ് ഉറപ്പിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന്…

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഹെഡിങ്ലിയിലെ ലീഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം. ജയത്തോടെ പരമ്ബരയില്‍ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക.

തിരിച്ചടിച്ചു രണ്ടാം മത്സരത്തില്‍ ഏറ്റ തോല്‍വിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ അവസാന ദിനം ആവേശകരമായ ജയം

സ്വന്തമാക്കിയതിന്റെ പൂര്‍ണ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കൂട്ടായി ഉണ്ടാകും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ്മ , കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഏറ്റവും

വലിയ കരുത്താണ്. ഏറ്റവും പ്രയാസകരമായ ഘട്ടത്തിലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കും.

മായങ്ക് അഗര്‍വാള്‍ പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് അവസാന ഇലവനില്‍ സ്ഥാനം പിടിച്ച രാഹുലിന്റെ ആത്മവിശ്വാസം ഓരോ കളികളിലും വര്‍ധിച്ചിട്ടുണ്ട്. ഏത് പന്താണ് കളിക്കേണ്ടത്

ഏതാണ് വിട്ടു കളയേണ്ടത് എന്ന് കൃത്യമായി മനസിലാക്കി കളിക്കുന്ന  രാഹുല്‍ ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ ടീമിന് മുതല്‍ക്കൂട്ടാണ്. രോഹിതും മികച്ച ഫോമിലാണ്.

എന്നാല്‍ ഏത് സമയത്താണ് തന്റെ പുള്‍ ഷോട്ട് പുറത്തെടുക്കേണ്ടത് എന്ന് രോഹിത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പരമ്ബരയില്‍ ഇതുവരെ രണ്ടു തവണ പുള്‍ ഷോട്ടിന് ശ്രമിച്ചു പുറത്തായിട്ടുണ്ട്. ക്യാപ്റ്റന്‍ കോഹ്ലി 2019 നവംബറിനു ശേഷം സെഞ്ചുറി രഹിതനാണ്. കഴിഞ്ഞ മത്സരങ്ങളില്‍ നല്ല തുടക്കം

ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറിലേക്ക് എത്തിക്കാന്‍  ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. കോഹ്‌ലിയില്‍ നിന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നത് ഒരു തിരിച്ചുവരവാണ്.

ചേതേശ്വര്‍ പൂജാരയുടെയും രഹാനെയുടെയും ഫോമും ടീമിന് ആശങ്കയാണ്. എന്നാല്‍ ലോര്‍ഡ്‌സില്‍ രണ്ടാം

ടെസ്റ്റില്‍ 50 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് മത്സരം അവസാന ദിവസത്തിലേക്ക് എത്തിച്ചത്. റിഷഭ് പന്ത് പതിവ് ശൈലി പുറത്തെടുക്കാനാണ് സാധ്യത. ഏഴാം നമ്ബറില്‍ രവീന്ദ്ര ജഡേജ നല്ല കളി പുറത്തെടുക്കുന്നുണ്ട്.

ടീമില്‍ ഇടം കയ്യന്‍ സ്പിന്നര്‍ എന്നതിലുപരി ബാറ്റ്സ്മാന്‍ എന്ന നിലയിലാണ് ജഡേജ ഇപ്പോള്‍ തിളങ്ങുന്നത്. ലീഡ്‌സിലെ പിച്ചും പേസിനെ തുണക്കുന്നതാകും എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ

നാല് പേസര്‍മാരെയും നിലനിര്‍ത്തിയേക്കും. ഈ മത്സരത്തിലും അശ്വിന് സാധ്യതയില്ലെന്നാണ് കോഹ്ലിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മനസിലാകുന്നത്. ടീമില്‍ മാറ്റം ആവശ്യമില്ലെന്ന് കോഹ്ലി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …