ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്‍പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി.
8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പന. 4.86 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425മെട്രിക് ടണ്‍ നെയ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് കഴിഞ്ഞു. ഇത് കൂടാതെ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട
പായസം മിക്‌സ്, പേട, ഫ്‌ളവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി.
NEWS 22 TRUTH . EQUALITY . FRATERNITY