സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത്
കടുത്ത അലംഭാവമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന
സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു- അദ്ദേഹം വിമര്‍ശിച്ചു.
കൊവിഡ് ചികിത്സാസഹായം നിര്‍ത്തലാക്കാരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
NEWS 22 TRUTH . EQUALITY . FRATERNITY