Breaking News

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28,650 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ്- മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി.

എറണാകുളം 3872
കോഴിക്കോട് 3461
തൃശൂര്‍ 3157
മലപ്പുറം 2985
കൊല്ലം 2619
പാലക്കാട് 2261
തിരുവനന്തപുരം 1996

കോട്ടയം 1992
കണ്ണൂര്‍ 1939
ആലപ്പുഴ 1741
പത്തനംതിട്ട 1380
വയനാട് 1161
ഇടുക്കി 900
കാസര്‍ഗോഡ് 613

28,650 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 3810
കോഴിക്കോട് 3425
തൃശൂര്‍ 3134
മലപ്പുറം 2877
കൊല്ലം 2608
പാലക്കാട് 1548
തിരുവനന്തപുരം 1890

കോട്ടയം 1848
കണ്ണൂര്‍ 1825
ആലപ്പുഴ 1705
പത്തനംതിട്ട 1357
വയനാട് 1141
ഇടുക്കി 889
കാസര്‍ഗോഡ് 593

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, വയനാട് 14, കാസര്‍ഗോഡ് 13, പാലക്കാട് 11, തൃശൂര്‍ 10, കൊല്ലം 8, പത്തനംതിട്ട 7, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …