Breaking News

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താം; പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍‍.

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താവുന്ന പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചു.

ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകുമ്ബോള്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്രതിമാസം 100 രൂപ നിരക്കില്‍ നിലനിര്‍ത്താം.

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഫോണ്‍ നമ്ബര്‍ മാറ്റാതെ തന്നെ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്.

ബിഎസ്‌എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാന്‍ ടെലികോം അടിസ്ഥാന സൗകര്യദാതാക്കളെ (ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍/ടെലികോം ഇന്‍ഫ്രാ പ്രൊവൈഡേര്‍സ്) ബിഎസ്‌എന്‍ എല്‍ ക്ഷണിക്കുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …