Breaking News

തിരിഞ്ഞൊഴുകി മിസിസിപ്പി പുഴ.ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ്​ യു.എസ്​;

അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റില്‍ ​എതിര്‍ദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവ​െരയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അല്‍പനേര​ത്തേക്ക്​ പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്​.

ഇതിന്‍റെ വിഡിയോകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ.

ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ നാശനഷ്​ടങ്ങളുണ്ടാക്കിയത്​. 200 ​മീറ്ററിലേറെ വേഗത്തില്‍ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …