Breaking News

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച്‌ അവനി ലേഖര.

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. 249.6 പോയിന്റുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡോടെയാണ് അവനി ഫൈനല്‍ ജയിച്ചത്. പാരാലിമ്ബിക്‌സ്‌ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

ഇതുവരെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്ബിക്‌സില്‍ നേടിയത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടിയിരുന്നു. 44.38 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് രണ്ടാം സ്ഥാനത്ത് എത്തിയത്.

യോഗ്യത റൗണ്ടില്‍ ആകെ 621.7 പോയിന്റോടെ ഏഴാമതായാണ് അവനി ഫൈനലില്‍ എത്തിയത്. എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ലോകറെക്കോര്‍ഡിന് ഒപ്പവും എത്തി.

അവനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. നിങ്ങളുടെ കഠിനാധ്വാനവും ഷൂട്ടിംഗിനോടുള്ള അഭിനിവേശവും കാരണമാണ് ഇത് സാധ്യമായതെന്നും. ഇന്ത്യന്‍ കായികരംഗത്തെ ഒരു പ്രത്യേക നിമിഷമാണ് ഇതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …