Breaking News

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്’; ഷിബു ബേബി ജോണ്‍…

ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞ് നില്‍ക്കുന്നതിനിടെ ഘടകകക്ഷിയായ ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു. കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ

എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്ന ചോദ്യത്തിന് ഷിബുവിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍.

പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ആര്‍എസ്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …