കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടില് നിന്നും പിടിയിലായി. കമ്ബം സ്വദേശി ഈശ്വര്‍ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ്
ചെയ്തിരിക്കുന്നത്.കമ്ബത്ത് നിന്ന് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക് സമാന്തര ജീപ്പ് സര്‍വീസ് നടത്തുകയായിരുന്നു പ്രതി. ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്.
കഴിഞ്ഞ ആഴ്ച തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈശ്വരന്റെ രണ്ട് കൂട്ടാളികളെ തമിഴ്നാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.