അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ അന്തരിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവര്‍. ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്തേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം നടക്കും.
മരണ വിവരം അറിഞ്ഞ ഉടന്‍ പ്രതിപക്ഷ നേതാവ് പളനിസാമി ഉള്‍പ്പടെ എല്ലാവരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ആശുപത്രിയില്‍ പോയി ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നത്തെ സഭാ സമ്മേളനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സ്റ്റാലിന്‍, മന്ത്രിമാരായ ദുരൈമുരുഗന്‍, ശേഖര്‍ബാപ്പു, സുബ്രഹ്മണ്യന്‍,ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എ, ബിജെപി എം.എല്‍.എ വനതി ശ്രീനിവാസന്‍ തുടങ്ങിയവരുംആശുപത്രിയിലെത്തി.
ഒ.പി.എസ് – വിജയലക്ഷ്മി ദമ്ബതികള്‍ക്ക് മൂന്നു മക്കളാണ്. കവിത ഭാനു, തേനി എം.പി പി. രവീന്ദ്രനാഥ്, ജയപ്രദീപ്.