പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിറ്റ കേസില്‍ പിതാവുള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ പിതാവ്, ചെറിയമ്മ,
അച്ഛനില്‍ നിന്ന് പെണ്‍കുട്ടിയെ വാങ്ങിയ മൂന്ന് പേര്‍ എന്നിവരുള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഫോണില്‍ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ പീഡന സംഘത്തില്‍ നിന്നും രക്ഷിച്ചത്.
തവണ വ്യവസ്ഥയിലാണ് പിതാവ് യാതാരു ദയയുമില്ലാതെ പെണ്‍കുട്ടിയെ വിറ്റിരുന്നത്. തവണ വ്യവസ്ഥ തെറ്റിച്ചെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന പിതാവ്, പെണ്‍കുട്ടിയെ
സതാര കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘത്തിന് വിറ്റിരുന്നു. ഇവിടെ നിന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി കുട്ടിയെ രക്ഷപ്പെടുത്തിയത്. പണത്തിനോടുള്ള ആര്‍ത്തി കാരണം പല തവണയായി
നിരവധി പേര്‍ക്ക് വിറ്റുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പിന്നാലെ മയക്കുമരുന്ന് നല്‍കി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.