Breaking News

ബി എസ് എന്‍ എല്‍ വനിതാ ജീവനക്കാര്‍ ശ്രദ്ധിക്കുക; എപ്പോഴും മേലുദ്യോഗസ്ഥന്റെ നിരീക്ഷണത്തില്‍; മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ട്രാക്ക് ചെയ്യുന്നു

കേരളത്തിലെ ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഓരോ നീക്കവും മേലുദ്യോഗസ്ഥന്‍ കാണുന്നു. ഡ്യൂട്ടി സമയത്തുമാത്രമല്ല ഏതുസമയത്തും നിങ്ങള്‍ എവിടെ ആണെന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അറിയാനുള്ള സംവിധാനം ബിഎസ്‌എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുളള എല്ലാവരേയും 24 മണിക്കൂറും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ എന്ന നിലയിലാണ് പുതിയ പരിഷ്‌ക്കാരം.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എന്‍ ഐ സിയുടെ സഹായത്തോടെ നിര്‍മ്മിച്ച പോര്‍ട്ടല്‍ നിലവിലുണ്ട്. അതൊഴിവാക്കി പ്രാദേശികമായി നിര്‍മ്മിച്ച സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് കേരള സര്‍ക്കിളില്‍ ഹാജരെടുക്കുന്നത്. ജീവനക്കാരുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിച്ചതായും പരാതിയുണ്ട്. വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ എല്ലാ ദിവസവും വെബ് സൈറ്റില്‍ പ്രസദ്ധീകരിക്കുകയും ചെയ്യുന്നു.. ഇത് സ്വകാര്യതയുടെ മേലുള്ള കയ്യേറ്റമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്ക്, കോടതികളുടേയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ അനുമതിയോടെ മാത്രമേ വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിക്കാനാകു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …