കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കോഴ്സ് നീണ്ടതിനാല്‍ ഉപരിപഠന-സ്കോളര്‍ഷിപ് പഠനം നഷ്ടമായേക്കുമെന്ന ആശങ്കയില്‍ കേരള ആരോഗ്യസര്‍വകലാശാലക്ക് കീഴിലെ ബി.ഫാം വിദ്യാര്‍ഥികള്‍. ജൂൈലയില്‍ തീരേണ്ട കോഴ്സിലെ ഏഴ്, എട്ട് സെമസ്റ്റര്‍ പരീക്ഷ ഇനിയും തീര്‍ന്നിട്ടില്ല. അതേസമയം, ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (നൈപ്പര്‍) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അര്‍ഹത നേടിയവര്‍ക്ക് ക്ലാസ് തുടങ്ങി. ബി.ഫാം സര്‍ട്ടിഫിക്കറ്റ് ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആഴ്ചകള്‍ക്ക് മുമ്ബ് ആരോഗ്യസര്‍വകലാശാല പുറത്തിറക്കിയ പരീക്ഷ ടൈംടേബിളില്‍ 2022 ഏപ്രിലിലാണ് ബി.ഫാം പരീക്ഷ. ഈ സാഹചര്യത്തില്‍ ലഭിച്ച പി.ജി പ്രവേശനം വെറുതെയാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
കേരള ആരോഗ്യസര്‍വകലാശാലക്ക് കീഴില്‍ സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ധാരാളം സ്വകാര്യ മെഡിക്കല്‍ കോളജുകളിലും ബി.ഫാം കോഴ്സുകള്‍ നടന്നുവരുന്നുണ്ട്. മൂന്നാം വര്‍ഷം അവസാനമാകുേമ്ബാഴാണ് നൈപ്പര്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ഇതനുസരിച്ച അലോട്ട്മെന്റ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ കഴിഞ്ഞു. യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ ഇതിനകം ആദ്യ സെമസ്റ്റര്‍ ഫീസ് 87,000 രൂപ കെട്ടിവെക്കുകയും ചെയ്തു.
കോഴ്സ് ഇത്രയും നീണ്ടുപോകാത്തതിനാല് സംസ്ഥാനത്തൊഴികെ മറ്റ് യൂനിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളെ ബാധിച്ചിട്ടില്ല. ആറ് മാസത്തിനകം കോഴ്സ് സര്‍ട്ടിഫിക്കറ്റ് നൈപ്പറില് ഹാജരാക്കിയില്ലെങ്കില്‍ അടച്ച തുക ഉള്‍പ്പെടെ നഷ്ടമാകും. ഏപ്രിലില്‍ കോഴ്സ് കഴിഞ്ഞാലും മേയ് അവസാനത്തോടെ മാത്രമേ സര്‍വകലാശാലയില്‍നിന്ന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സാഹചര്യത്തില്‍ നൈപ്പര്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ ഉപരിപഠനത്തിന് കാത്തിരിക്കുന്നവര്‍ക്കും അവസരം നഷ്ടമാകും.