Breaking News

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം; 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 22,938 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി. കൂടാതെ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 3530
എറണാകുളം 3435
കോഴിക്കോട് 3344
കൊല്ലം 2957
മലപ്പുറം 2736
പാലക്കാട് 2545
ആലപ്പുഴ 2086

തിരുവനന്തപുരം 1878
കോട്ടയം 1805
കണ്ണൂര്‍ 1490
പത്തനംതിട്ട 1078
വയനാട് 1003
ഇടുക്കി 961
കാസര്‍ഗോഡ് 474

27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 3505
എറണാകുളം 3368
കോഴിക്കോട് 3282
കൊല്ലം 2950
മലപ്പുറം 2683
പാലക്കാട് 1708
ആലപ്പുഴ 2055

തിരുവനന്തപുരം 1742
കോട്ടയം 1730
കണ്ണൂര്‍ 1401
പത്തനംതിട്ട 1058
വയനാട് 982
ഇടുക്കി 942
കാസര്‍ഗോഡ് 468

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 24, കണ്ണൂര്‍ 19, തൃശൂര്‍ 17, വയനാട് 15, പത്തനംതിട്ട 10, എറണാകുളം 8, കൊല്ലം 6, കോഴിക്കോട് 5, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …