വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് നിരീക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്.
വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് താന്‍ കുറ്റക്കാരനെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണെന്നായിരുന്നു കരണ്‍കുമാറിന്‍റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.