ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ രണ്ടു വെള്ളമയിലുകളെ രക്ഷപെടുത്തി. പശ്ചിമ ബംഗാളില്‍ നാദിയ ജില്ലയിലെ അതിര്‍ത്തിയില്‍ കൂടിയാണ് മയിലുകളെ രാജ്യത്തേക്ക് എത്തിച്ചത് . ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് മയിലുകളെ കണ്ടെത്തിയത്.
ബേണ്‍പുര്‍-മാറ്റിയാരി അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ പെട്രോളിംഗിനിടെയാണ് വനത്തിലെ മരങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഒളിച്ചിരിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകള്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്നാണ് മയിലുകളെ കണ്ടെത്തിയത് .ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമായിരുന്നു .തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മയിലുകളെ വനംവകുപ്പിന് കൈമാറി. മയിലുകളെ കോല്‍ക്കത്തയിലെ മൃഗശാലയിലേക്കോ നാദിയയിലെ ബെതുഅദഹരി വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.