Breaking News

എറണാകുളം റൂറലില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് ഒന്നേകാല്‍ ലക്ഷം രൂപ; നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്.

എറണാകുളം റൂറല്‍ ജില്ലയില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്ബം സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഒന്നേകാല്‍ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയാണ് പണം വച്ച്‌ ചീട്ടുകളിക്കാന്‍ എത്തുന്നത്. ചീട്ടുകളിയെ തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷങ്ങളും പതിവാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് മഞ്ഞപ്രയില്‍ ചീട്ടുകളിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരിശോധനകള്‍ വ്യാപകമാക്കുമെന്നും, ചീട്ടു കളി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും എസ്‌പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …