Breaking News

കരാറുകാരന്‍ 14 ലക്ഷം തട്ടിയെടുത്തു; പണം ചോദിക്കുമ്ബോള്‍ ഭാര്യയെ വിളിച്ചു ഭീഷണി; പരാതിയുമായി കംപ്യൂട്ടര്‍ സ്ഥാപന ഉടമ.

സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ സാങ്കേതിക സഹായം നല്‍കിയ വകയില്‍ കിട്ടേണ്ട പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കൊഴി‍ഞ്ഞാമ്ബാറ സ്വദേശി എസ്.കാളിദാസാണ് പട്ടഞ്ചേരിക്കാരനായ കരാറുകാരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പണം ആവശ്യപ്പെട്ട് വിളിക്കുമ്ബോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി പെടുത്തുന്നതായും. കൂടാതെ, അധ്യാപികയായ കാളിദാസിന്റെ ഭാര്യയുടെ ഫോണില്‍ വിളിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു .2019 ഡിസംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് ടെണ്ടറിനായി അപേക്ഷ നല്‍കിയത്. കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ കമ്ബനികളിലേക്ക് കാലിത്തീറ്റയുടെ അസംസ്കൃത വസ്തു വിതരണത്തിനായി ലക്ഷങ്ങളുടെ കരാര്‍ നേടിയെടുക്കാനും കഴിഞ്ഞു. ഓരോ തവണ പണം കിട്ടുമ്ബോഴും അടുത്ത തവണ പൂര്‍ണമായും നല്‍കുമെന്ന് പറഞ്ഞാണ് വന്‍തുകയുടെ ബാധ്യതയിലേക്കെത്തിച്ചതേന്ന് കാളിദാസന്‍ പറയുന്നു. ലേബര്‍ ഓഫിസര്‍ ഉള്‍പ്പെടെ പരാതിയുമായി സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും കാളിദാസന്‍ പറയുന്നു.

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

 

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …