രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 330 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു.
ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,40,225 ആയും ഉയര്‍ന്നു. അതേസമയം, 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി.
നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. ഇന്നലെ 58,85,687 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്.
NEWS 22 TRUTH . EQUALITY . FRATERNITY