Breaking News

കണ്ണൂര്‍ പിലാത്തറയില്‍ ആയുര്‍വേദ സ്ഥാപനം കത്തിനശിച്ചു; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം…

പിലാത്തറ മാതമംഗലം ബസാറില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വാമീസ് ‘ ആയുര്‍വേദ സ്ഥാപനം കത്തി നശിച്ചു. മാതമംഗലത്ത് കാലങ്ങളായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന സ്വാമീസ് സ്റ്റോറില്‍ ഉണ്ടായ തീപ്പിടുത്തം രാവിലെ 8.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സ്റ്റോറിന്റെ ഒരു ഭാഗത്ത് ഉടമസ്ഥന്‍ കുടുംബസമേതം താമസിക്കുന്നതെങ്കിലും തീപിടിച്ചത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നാട്ടുകാരാണ് മേല്‍ക്കുരയില്‍ തീപടരുന്നത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്.

കട പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരുടേയും പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളുടെയും സമയോജിതമായ ഇടപെടലില്‍ തീ സമീപത്തെ സ്ഥാപനങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി.

പെരിങ്ങോം പൊലിസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്ത വിവരമറിഞ്ഞ് പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനന്‍ സ്ഥലം സന്ദര്‍ശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …