നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്ബര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, പ്രതിരോധത്തിന്‍റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍്റ് അറിയിച്ചു.
അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഇനി 11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്. മെഡികല്‍ കോളജില്‍ നിലവില്‍ 48 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ സ്രവ സാംപിളുകള്‍ മെഡികല്‍ കോളജിലെ ലാബില്‍ പരിശോധിക്കും.
ഫലം പോസിറ്റീവാണെങ്കില്‍ പൂനെ ലാബില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥിരീകരണം.