എറണാകുളം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 120 പൊലീസ് ഉദ്യോഗസ്ഥർക്കാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഞാറയ്ക്കൽ സ്റ്റേഷൻ
എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ഇതേ തുടർന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.