Breaking News

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍….

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,280 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാപരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 30 രൂപ കുറഞ്ഞ് 4410 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …