ഓണ്‍ലൈന്‍ ഗെയിം മൂലം സംഭവിക്കുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും പലപ്പോഴായി സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
വിവാഹവേദിയിലിരുന്ന് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്ന വരനും വധുവും. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് ഇത്. വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.
വിവാഹവേഷത്തില്‍ മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയുമാണ് വിഡിയോയില്‍ കാണുന്നത്. ഇരുവരും തങ്ങളുടെ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കുകയാണ്. നിരഞ്ജന്‍ മോഹപത്ര എന്നയാളുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്.