സമൂഹമാധ്യമമായ ടിക്ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
കോഴിക്കോട് അത്തോളി കോളിയോട്ടുതാഴം സ്വദേശി കെ.എ. അജ്നാസ് (36), അത്തോളി ഇടത്തില്‍ താഴം സ്വദേശി എന്‍.പി. ഫഹദ് (36) എന്നിവരെ മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചേവരമ്ബലത്തെ ഫ്ലാറ്റില്‍വെച്ചായിരുന്നു പീഡനം.
ക്രൂരപീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണ് പീഡനം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവതി നാട്ടിലേക്ക് പോയി.
അജ്നാസാണ് ടിക്ടോക്ക് വഴി പരിചയപ്പെട്ട 32കാരിയായ യുവതിയുമായി അടുപ്പത്തിലായത്. പ്രണയം നടിച്ച് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്ന് ട്രെയിനില്‍ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്നാസും രണ്ടാം പ്രതി ഫഹദും ചേര്‍ന്നാണ് യുവതിയെ കാറില്‍ ചേവരമ്ബലത്തെ ഫ്ലാറ്റിലെത്തിച്ചത്.
തുടര്‍ന്ന് അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചു. നിജാസും ഷുഹൈബും അടുത്ത മുറിയിലുണ്ടായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്ന് ചേര്‍ത്ത സിഗരറ്റും നല്കി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. അസി. കമീഷണര്‍ക്ക് പുറമേ ചേവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ചന്ദ്രമോഹന്, എസ്.ഐമാരായ എസ്. ഷാന്‍,
അഭിജിത്ത്, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെന്‍സാഫിലെ അംഗങ്ങളായ എ.എസ്.ഐ ഷാഫി, അഖിലേഷ്, ജോമോന്, ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്.