Breaking News

ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; ശ്രീജയ്ക്ക് ജോലി നല്‍കുമെന്ന് പി.എസ്.സി…

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് ആശ്വാസമായി പി.എസ്.സി തീരുമാനം. വ്യാജ സമ്മതപത്രം കാരണം ശ്രീജയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നഷ്ടമായത് വാര്‍ത്തയായിരുന്നു. സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികയിലേക്കുള്ള നിയമന ശുപാര്‍ശ ഉടന്‍ ശ്രീജയ്ക്ക്‌ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.

റാങ്ക് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. ഇരുവരുടേയും പേരും ഇനീഷ്യലും ജനനതീയ്യതിയും ഒന്നാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടായേക്കും.

നിലവില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് കൊല്ലം സ്വദേശി. ഇവര്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇവരുടെ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …