ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണക്കും തോല്‍വി. യങ് ബോയ്സണ് യൂണൈറ്റഡിനെതിരെ അട്ടിമറി ജയം നേടിയത്. ജര്‍മന്‍ വമ്ബന്മാരായ ബയേണ്‍ മ്യുണിക്കിനെതിരായാണ് ബാഴ്‌സലോണ കനത്ത തോല്‍വി വഴങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ തോല്‍വി.
ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറുമാണ് മ്യൂണിക്കിനെ വിജയത്തിലെത്തിച്ചത്. പതിമൂന്നാം മിനിറ്റില്‍ റൊണാള്‍ഡോ ആദ്യ ലീഡ് നല്‍കിയ ശേഷമാണ് സ്വിസ്സ് ചാമ്ബ്യന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. നന്നായി തുടങ്ങിയ മാഞ്ചസ്റ്ററിന് വിനയായത് 35-ാം മിനിട്ടില്‍ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ്.
അത് ടീം ഘടനയെ കാര്യമായി ബാധിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 66-ാം മിനിട്ടില്‍ മൗമി എന്‍ഗാമെല്യുവിന്റെ ഗോളിലൂടെ യങ് ബോയ്‌സ് സമനില ഗോള്‍ കണ്ടെത്തി. ഒടുവില്‍ മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തിയോസണ്‍ സിയേബച്യുവിലൂടെ യങ് ബേയ്‌സ് വിജയ ഗോള്‍ കുറിച്ചു.
മറ്റു ഗ്രൂപ്പ് മത്സരങ്ങളില്‍ ചെല്‍സി, യുവന്റസ് എന്നീ ടീമുകള്‍ വിജയിച്ചു. ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ലുക്കാക്കുവാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാല്‍മോയെ തകര്‍ത്തത്. അലെക്‌സ് സാന്‍ഡ്രോ, പൗലോ ഡിബാല, അല്‍വാരോ മൊറാട്ട എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു