Breaking News

ചന്ദ്രിക കള്ളപ്പണക്കേസ്; ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തു…

ചന്ദ്രിക കള്ളപ്പണ കേസില്‍ ഫിനാന്‍സ് മാനേജര്‍ സമീറിനെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്ബത്തിക ഇടപാട് രേഖകള്‍ കൈമാറി. പണം പിന്‍വലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നല്‍കാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരായേക്കും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഇഡി എടുത്ത കേസിലാണ് ചോദ്യം ചെയ്യല്‍. കള്ളപ്പണം ഉപയോഗിച്ച്‌ പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരില്‍ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്നും പരാതിയുണ്ട്.

എന്നാല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുന്നതിന് ചില പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നല്‍കണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. നേരത്തെ ഒരു തവണ അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് സമയം നീട്ടി നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …