പൊന്നാനി-കുറ്റിപ്പുറം ദേശീയപാത ഏഴുവര്‍ഷം മുന്‍പ് ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തിട്ടും സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.ദേശീയപാതയില്‍ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് എടപ്പാള്‍ വഴി പോകേണ്ട ഗതികേടിലാണ് ജനങ്ങള്‍. എറണാകുളം-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്രാനുമതിയും ഗതാഗതവകുപ്പ് നല്‍കുന്നില്ല.