വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 352 പോയന്റ് നഷ്ടത്തില്‍ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തില്‍ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തില്‍. യു.എസില്‍ ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സണ്‍ഫാര്‍മ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു.