Breaking News

രാത്രിയില്‍ ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു…

കര്‍ണാടകയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. ടാക്സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി. അക്രമത്തിന് ഇരയായ യുവതി തന്നെയാണ് പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കിയത്. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം.

രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: ഒരു ഐടി കമ്ബനിയിലെ ജീവനക്കാരിയാണ് യുവതി. ചൊവ്വാഴ്ച പാര്‍ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം.

വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്ബറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു. അതേസമയം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …